അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Sunday, July 23, 2006

ഇടയലേഖനങ്ങള്‍,വിശ്വാസികള്‍

ഇന്നു എല്ലാ പള്ളികളിലും പ്രാര്‍ത്ഥനാദിനമായിരുന്നു.ന്യൂനപക്ഷാവകാശ സംരക്ഷണദിനം.ഞാനും ഭാരതീയഭരണഘടന അനുസരിച്ചു ഒരു ന്യൂനപക്ഷനാണു .
ആരാണു ഇവിടെ ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതു?
കേരളത്തിലെ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ എന്തിനാണു ഉപരിവിദ്യാഭ്യാസത്തിനായി നെട്ടോട്ടം പായുന്നതു?
ഇവിടുത്തെ കുട്ടികള്‍ക്കു അവരുടെ സഭയുടെ സ്കൂളുകളില്‍ തന്നെ ശരിയായ സ്വീകരണം കിട്ടുന്നുണ്ടൊ?
വിശ്വാസികള്‍ പള്ളിയില്‍ നിക്ഷേപിക്കുന്ന പണം എങ്ങനെയാണു ചിലവാക്കുന്നതു?
ബിഷപ്പുമാര്‍ക്കു വിദേശ എ.സി. കാറുകള്‍ വാങ്ങുന്നതിനും,സഞ്ചരിക്കുന്നതിനും പണം എവിടുന്ന്‍ാണു?
പാവപ്പെട്ട വിശ്വസികള്‍ ഇല്ലെങ്കില്‍ ഇവരുടെ സ്ഥാനം എവിടെയാണു.
വിശ്വസികള്‍ക്കു വഴികാട്ടി ആവേണ്ടതരത്തിലാണൊ ഇവരുടെ ജീവിതം.
പാവപ്പെട്ട കുട്ടികാളില്‍ നിന്നും ഉയര്‍ന്ന പണം മേടിക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കണൊ?
വി.കൂദാശകളില്‍ ഒന്നായ കുമ്പസാരത്തിനു വരെ മുമ്പില്‍ വിരിച്ചിരിക്കുന്ന വിരിപ്പില്‍ വിശ്വാസികള്‍ പണം ഇടണ്ടെ?
സഭാപരമായ പട്ടക്കാരന്‍ നടത്തേണ്ട ക്രിയകള്‍ക്കു പണവും,കാറും ഇല്ലാതെ ഇവര്‍ പാവപ്പെട്ട സഭ്‍ാവിശ്വസിയുടെ ഭവനത്തില്‍ വരുമൊ?
പണത്തിനു മീതെ പരുന്തും,ബിഷപ്പുമാരും പറക്കും എന്നു ഇനി പറയേണ്ടി വരും.
ഉപരിയായി

ഭൂരിപക്ഷത്തിനില്ലാത്ത ഒരു അവകാശം ന്യൂനപക്ഷത്തിനു വേണൊ ഈ കാലഘട്ടത്തില്‍

Thursday, July 20, 2006

മലയാളിത്തം1

ചേട്ടാ ..ഒരുങ്ങിക്കഴിഞ്ഞൊ? മേക്കപ്പ് മുറിയില്‍ നിന്നു സുശീല നീട്ടി വിളിച്ചു.
മലയാളമാസം ഒന്നാംതീയതി.അമ്പലത്തിലേക്കുള്ള പുറപ്പാടാണു.
ആ പുതിയ ജീന്‍സിട്ടോണെ.അപ്പുറത്തെ പള്ളിയില്‍ പോകുന്ന അച്ചായാന്മാരുടെയും.,കുഞ്ഞമ്മമാരുടെയും ഫാഷന്‍ കണ്ടാല്‍ മതി.
പള്ളിയില്‍ പോകുന്ന വിചാരമില്ലാതെ.
അല്ല ഇവര്‍ക്കു പള്ളിയില്‍ പോകതെ വല്ല ഫാഷന്‍ ഷോയ്കും പോയാല്‍ പോരെ ഒരുങ്ങിക്കെട്ടി...........

ചേട്ടാ,അല്ല ഈ മനുഷ്യാന് എവിടെ പോയി.അല്ല നാമം ജപിച്ചോണ്ടു നിക്കുവാണൊ ഇവിടെ.ഇങ്ങോട്ടൊന്നു നോക്കിക്കേ....
ഈ മാലേം,വളേം മാച്ചു ചെയ്യുന്നുണ്ടോ ഈ പട്ടുസാരിക്കു.
സെറ്റുമുണ്ടു നമ്മുടെ വേലക്കരിക്കു കൊടുത്തേക്കു.
ഒത്തിരിപ്പേരു വരുന്നതാ ഇന്നു ഒന്നാം തീയതിയായിക്കോണ്ടു.....
ഇറങ്ങിവരുന്നുണ്ടോ മനുഷ്യനെ
ആ കാറിന്റെ ചാവി എടുക്കാന്‍ മറക്കല്ലേ..
നിങ്ങളുടെ അപ്പനോടും,അമ്മയോടും നടന്നു വന്നേക്കാന്‍ പറഞ്ഞേരു
അഞ്ചു മിനിട്ടു നടന്നാല്‍ പോരെ..
അയ്യൊ ചേട്ടാ ആ ലിപ്സ്റ്റിക്കും എറ്റുത്തൊ
തേക്കാന്‍ മറന്നുപോയി...............

Tuesday, July 18, 2006

കോടതിവിധികളും ജനങ്ങളും

ഈയിടെയായി കോടതിവിധികള്‍ കേള്‍ക്കുമ്പൊള്‍ ഞാന്‍ ചിന്തിക്കറുണ്ടു.ഈ വിധികള്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചാണൊ?
ഈ കേസുകള്‍ എങ്ങനെയാണു ഇവര്‍ മനസിലാക്കുന്നതു എന്നു എനക്കറിയില്ല.
എന്നാലും പല വിധികളും ജനകീയമാണന്നു എന്റെ ഈ പല്ലി ഹ്രദയത്തില്‍ തോന്നുന്നില്ല.
ഞനും ഒരാഴ്ചയായി കാത്തിരുന്ന ഒരു വിധി ആയിരുന്നു ഇന്നത്തെ സ്വാശ്രയവിദ്യാഭ്യാസത്തിന്റെ.പക്ഷെ എന്തൊ?ഒരു വല്ലായ്മ.
രാഷ്ട്രീയമല്ല.
ഒത്തിരി പാവപ്പെട്ട കുട്ടികള്‍ക്കു കുറഞ്ഞചെലവില്‍ ഉന്നതവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങളില്‍ പോകാ‍തെ നടത്താന്‍ പറ്റുമെന്നു ഞാന്‍ ഇതിനെ സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചതില്‍ നിന്നു ഞാന്‍ വിശ്വസിച്ചിരുന്നു.
പക്ഷെ എന്തൊ?
കെ.ടി.തോമസ് കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ആണന്നു പറയുമെങ്കിലും,ജഡ്ജി തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ പറഞ്ഞ ഫീസ് പ്രകാരമല്ല 99% കോളെജുകളും പ്രവേശനം നടത്തിയതു എന്നു.
ഞാന്‍ ഒരു ക്രിസ്ത്യാനിയാണു.
ഇല്ലാത്തവനെ സഹായിക്കണമെന്നാണു ഞങ്ങളേ ഈ മെത്രാന്മാര്‍ പറഞ്ഞുതന്നിരിക്കുന്നതു.
അമിത ഫീസു വാങ്ങുന്നതിനെ എന്തിനാണു ഇവര്‍ ന്യായീകരിക്കുന്നതു.
#എന്തൊ വിധി കേട്ടിട്ടു ഞാന്‍ ചിലച്ചില്ല
സത്യമെന്നു തോന്നിയില്ല
#നിങ്ങളുടെ അഭിപ്രായം എന്താണു.

Monday, July 17, 2006

ശ്രീശാന്തും മലയാളവും


ശ്രീശാന്തിനെ അറിയുമല്ലൊ എല്ലാരും
നമ്മുടെ കേരളത്തിന്റെ അഭിമാനപുത്രന്‍
ക്രിക്കറ്റിന്റെലോകത്തു നമ്മുടെ മലയാളത്തിന്റെ
തേജസ്സ്
ടി.വി.യില്‍ ശ്രീശാന്തിന്റെ മുഖം കാണുമ്പോള്‍
കേരളമെന്ന പേരു കേള്‍ക്കുമ്പോള്‍
എന്റെ ചോരയും തിളയ്കുമായിരുന്നു
രോഷം കൊണ്ടല്ല
അഭിമാനം കൊണ്ടു
പക്ഷെ ഈയിടെയായി എനിക്കു രോഷം
വരുന്നുണ്ടോന്നു ഒരു സംശയം
എന്താന്നറിയില്ല
ഈ ശ്രീശാന്തുതാരം ഈയിടെയായി
“”മലയാലം”‘ സംസാരിക്കാറെയില്ല
ടി.വി.യില്‍ മുഴുവന്‍ മഗ്ലീഷാ
ഈ ചെറുക്കന്‍ സായിപ്പായൊ
അസ്താനത്തും മറുഭാഷ
സങ്കുചിത മനസ്സെന്നു പറയല്ലെ
സത്യമേവ ജയതേ

Sunday, July 16, 2006

ഫൊക്കാനയും അമേരിക്കന്‍ മലയാളികളും


കഴിഞ്ഞ ആഴ്ച മുഴുവന്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്ത അയിരുന്നു ഫൊക്കാന കലോത്സവം.എന്നാല്‍ എല്ലായിടത്തെയും പൊലെ ഇവിടെയും കുഞ്ഞച്ചന്മ്‍ാരെ മാത്രമെ കണ്ടുള്ളു.അവിടെയും സാധാരണ മലയാളികള്‍ക്കു ഇതിലൊന്നും താല്പര്യം ഇല്ലെ?അതൊ അവര്‍ക്കു അടുക്കാന്‍ പാടില്ലാത്ത ദൂരത്തിലാണൊ ഈ ഫൊക്കാന.

ആരും അവിടെ സാധാരണക്കാരായ മലയാളികളെ കുറിച്ചു പറഞ്ഞുകണ്ടില്ല.കുറച്ചു പൊങ്ങച്ചം കേട്ടു.വേഷം കണ്ടു.കുറച്ചു അലങ്കാരങ്ങള്‍ മുഖത്തും,ദേഹത്തും കണ്ടു.

വേറൊരു കാര്യം എനിക്കു വിഷമം വന്നതു റാലി നടക്കുന്നു.പ്രായമുള്ള ഒരു അച്ചായന്റെ മുത്തുക്കുട ഒരു ബാനര്‍ പിടിച്ചിരിക്കുന്ന,മുമ്പില്‍ ഞെളിഞ്ഞുനില്‍ക്കുന്ന ഒരു കുഞ്ഞച്ചന്റെ തലയില്‍ മുട്ടുന്നു.[ആറിയാതെ മുട്ടിയതാണു ട്ടൊ ] .കുഞ്ഞച്ചന്‍ തിരിഞ്ഞുനിന്നു കുറച്ചു ചീത്ത.
റാലി മാധ്യമങ്ങളില്‍ കണ്ടവര്‍ ശ്രദ്ധിച്ചൊ?
നമ്മള് എവിടെ ചെന്നാലും ഇങ്ങനാണൊ?
എല്ലാം വേഷമായി മാറുകയാണൊ?
നമുക്കു മാറണ്ടെ?
പല്ലിക്കു സത്യം കാണാതിരിക്കാനും,കേള്‍ക്കാതിരിക്കാനും
പറ്റില്ലല്ലൊ
ചിലക്കണ്ടെ’ ‘

Saturday, July 15, 2006

,സത്യം തേടി കിടങ്ങൂരു


സുഹ്രുത്തൂക്കളേ
ഞ്ഞാന്‍ പല്ലി.പല്ലി ചിലച്ച് സത്യം പറയും.ഞ്ഞാനും സത്യം പറയാന്‍ ഇഷ്ടാ കേട്ടോ.കേള്‍ക്കാനും.
അറിഞ്ഞോ കിഡങ്ങൂരു ആനക്കു ഗര്‍ഭം.അല്ലന്നു കുറചുപേര്‍.ആണന്നു പഴയ മുതലാളി.
ആനയുടെ മുലയില്‍ നിന്നു പാലു വരുന്നു പോലും.പ്രസവം തത്സമയം കാണിക്കാന്‍ ഡിസ്കവറി ചാനല്‍ വരുന്നു പോലും.പൈസാ കിട്ടാന്‍ പഴയ മുതലാളി ചെയ്ത വേലയാണു പോലും.ആളൊരു തരികിട ആണത്രെ.
ആനയ്കു സ്കാന്‍ മഷീന്‍ ഇല്ലെ?ഗര്‍ഭം അറിയാന്‍.
ആരേലും കണ്ടു പിടിച്ചൊ?
ആരേലും ഉണ്ഡേല്‍ പോണെ’;;
എന്നാ ഈ പ്രശ്നം തീര്‍ന്നെനെ
സത്യമേവ ജയതെ

Friday, July 14, 2006

നേരറിയാന്‍


സുഹ്രുതുക്കളെ
ഇന്ന് ഞാനൊര്‍തു എന്തു എഴുതും.പില്ലാര്‍കുവെണ്ടി എന്തെലും എഴുതണ്ടെ?
അപ്പൊല്‍ കേട്ടു കരിമണല്‍ ഖനനം
എന്താ ഈ പരിപാടി
കുഞചന്മാര്‍ക്കു കീശ വീര്പ്പിക്കാം
പാവങ്ങള്‍ക്കു പൊടി തിന്നാം.
എളമരം കരിം അന്നു പരഞ്ഞതു നമ്മള്‍ കേട്ടതല്ലെ
വിപ്ലവം വിട്ടൊ
എല്ലാര്ക്കും അഛ്‍ാ‍യന്മാരെ മതി
പണം ഉള്ള്വന്‍ പുട്ടു തിന്നുമ്പൊള്‍‍ പണമില്ലാതവനൊ
പൊടി വാരി തിന്നുന്നു
ജനകീയം നീനാള്‍‍ വാഴട്ടെ
എന്തു പറയുന്നു
സത്യമേവ ജയതെ

അറിയാന്‍

സുഹ്രുത്തെ
1--ഉമ്മഞ്ചാണ്ടി പറയുന്നു,പമൊലിന്‍ കേസു വേണ്ടന്നു
അച്യുതാനന്ദന്‍ പറയുന്നു ഇതു അന്വെഷികുമെന്നു
ഖജനാവില്‍ നീന്നു പൊയതു നമ്മുടെ പൈസ
എന്തു പറയുന്നു
2---ആന്റണി പറയുന്നു സ്വാശ്റയകൊളെജു പറ്റിച്ചു എന്നു
മെത്രാന്മാര്‍ പറയുന്നു പറ്റിചില്ലാന്നു
മാനെജ്മെന്റ് പറയുന്നു തുക പൊരന്നു
പാവം പിള്ളാ‍ര്‍ ആാത്മഹത്യ ചെയ്യുന്നു
എന്തു പരയുന്നു
3---മുംബ്ഇ ബൊംബ് സ്പൊടനം പാകിസ്താന്‍ ആണന്നു ഇന്ത്യ
അല്ലന്നു പാ‍ക്
നേതാകല്‍ ബുല്ലെറ്റ്പ്രൂഫ് കാറിലും വിമനത്തിലും
ജനങ്ങള്‍‍ പൊട്ടിത്തെറിച്ചു ചാ‍കുന്നു
എന്തു പറയുന്നു
സത്യമേവ ജയതെ