അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Thursday, July 20, 2006

മലയാളിത്തം1

ചേട്ടാ ..ഒരുങ്ങിക്കഴിഞ്ഞൊ? മേക്കപ്പ് മുറിയില്‍ നിന്നു സുശീല നീട്ടി വിളിച്ചു.
മലയാളമാസം ഒന്നാംതീയതി.അമ്പലത്തിലേക്കുള്ള പുറപ്പാടാണു.
ആ പുതിയ ജീന്‍സിട്ടോണെ.അപ്പുറത്തെ പള്ളിയില്‍ പോകുന്ന അച്ചായാന്മാരുടെയും.,കുഞ്ഞമ്മമാരുടെയും ഫാഷന്‍ കണ്ടാല്‍ മതി.
പള്ളിയില്‍ പോകുന്ന വിചാരമില്ലാതെ.
അല്ല ഇവര്‍ക്കു പള്ളിയില്‍ പോകതെ വല്ല ഫാഷന്‍ ഷോയ്കും പോയാല്‍ പോരെ ഒരുങ്ങിക്കെട്ടി...........

ചേട്ടാ,അല്ല ഈ മനുഷ്യാന് എവിടെ പോയി.അല്ല നാമം ജപിച്ചോണ്ടു നിക്കുവാണൊ ഇവിടെ.ഇങ്ങോട്ടൊന്നു നോക്കിക്കേ....
ഈ മാലേം,വളേം മാച്ചു ചെയ്യുന്നുണ്ടോ ഈ പട്ടുസാരിക്കു.
സെറ്റുമുണ്ടു നമ്മുടെ വേലക്കരിക്കു കൊടുത്തേക്കു.
ഒത്തിരിപ്പേരു വരുന്നതാ ഇന്നു ഒന്നാം തീയതിയായിക്കോണ്ടു.....
ഇറങ്ങിവരുന്നുണ്ടോ മനുഷ്യനെ
ആ കാറിന്റെ ചാവി എടുക്കാന്‍ മറക്കല്ലേ..
നിങ്ങളുടെ അപ്പനോടും,അമ്മയോടും നടന്നു വന്നേക്കാന്‍ പറഞ്ഞേരു
അഞ്ചു മിനിട്ടു നടന്നാല്‍ പോരെ..
അയ്യൊ ചേട്ടാ ആ ലിപ്സ്റ്റിക്കും എറ്റുത്തൊ
തേക്കാന്‍ മറന്നുപോയി...............

4 Comments:

 • At 9:36 AM, Blogger സഞ്ചാരി said…

  ഭക്തി മനസ്സിലും, വസ്ത്രം ശരിരത്തിനുമനല്ലോ.ആരോ പറഞ്ഞതായി ഓര്‍ക്കുന്നു ഒരാളുടെ വസ്ത്രധാരണരീതി അയാളുടെ മാന്യതയുടെ അടയാളമാണന്ന്. പിന്നെല്ലതെ!

   
 • At 6:36 PM, Blogger Adithyan said…

  സുഹൃത്തേ :)
  സമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ വിളിച്ചു പറയാനുണ്ടല്ല്ലേ? :)

   
 • At 9:29 PM, Blogger bodhappayi said…

  ചുള്ളാ... ഇതേതു നാടു... ഇതു ഒരല്പം നീട്ടിവലിച്ച വേര്‍ഷന്‍ അല്ലെ...

   
 • At 11:36 PM, Blogger പല്ലി said…

  വസ്ത്രം മാന്യതയ്കായി
  സമൂഹത്തേയും,സ്ഥലത്തേയും തിരിച്ചറിയാനുള്ള കഴിവു സാമൂഹ്യ പ്രതിബദ്ധത
  അതില്ലെങ്കിലൊ വസ്ത്രത്തില്‍ മുഴുവന്‍ അഴുക്കു
  ഇട്ടിട്ടെന്തു കാര്യം

  നീട്ടിവലിച്ചില്ല കുട്ടപ്പായി,ഇതു ,നമ്മുടെ ചുറ്റും കാണാം

   

Post a Comment

<< Home