അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Tuesday, July 18, 2006

കോടതിവിധികളും ജനങ്ങളും

ഈയിടെയായി കോടതിവിധികള്‍ കേള്‍ക്കുമ്പൊള്‍ ഞാന്‍ ചിന്തിക്കറുണ്ടു.ഈ വിധികള്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചാണൊ?
ഈ കേസുകള്‍ എങ്ങനെയാണു ഇവര്‍ മനസിലാക്കുന്നതു എന്നു എനക്കറിയില്ല.
എന്നാലും പല വിധികളും ജനകീയമാണന്നു എന്റെ ഈ പല്ലി ഹ്രദയത്തില്‍ തോന്നുന്നില്ല.
ഞനും ഒരാഴ്ചയായി കാത്തിരുന്ന ഒരു വിധി ആയിരുന്നു ഇന്നത്തെ സ്വാശ്രയവിദ്യാഭ്യാസത്തിന്റെ.പക്ഷെ എന്തൊ?ഒരു വല്ലായ്മ.
രാഷ്ട്രീയമല്ല.
ഒത്തിരി പാവപ്പെട്ട കുട്ടികള്‍ക്കു കുറഞ്ഞചെലവില്‍ ഉന്നതവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങളില്‍ പോകാ‍തെ നടത്താന്‍ പറ്റുമെന്നു ഞാന്‍ ഇതിനെ സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചതില്‍ നിന്നു ഞാന്‍ വിശ്വസിച്ചിരുന്നു.
പക്ഷെ എന്തൊ?
കെ.ടി.തോമസ് കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ആണന്നു പറയുമെങ്കിലും,ജഡ്ജി തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ പറഞ്ഞ ഫീസ് പ്രകാരമല്ല 99% കോളെജുകളും പ്രവേശനം നടത്തിയതു എന്നു.
ഞാന്‍ ഒരു ക്രിസ്ത്യാനിയാണു.
ഇല്ലാത്തവനെ സഹായിക്കണമെന്നാണു ഞങ്ങളേ ഈ മെത്രാന്മാര്‍ പറഞ്ഞുതന്നിരിക്കുന്നതു.
അമിത ഫീസു വാങ്ങുന്നതിനെ എന്തിനാണു ഇവര്‍ ന്യായീകരിക്കുന്നതു.
#എന്തൊ വിധി കേട്ടിട്ടു ഞാന്‍ ചിലച്ചില്ല
സത്യമെന്നു തോന്നിയില്ല
#നിങ്ങളുടെ അഭിപ്രായം എന്താണു.

1 Comments:

  • At 11:11 PM, Blogger കിരണ്‍ തോമസ് said…

    എന്റെ പല്ലീ നമ്മുടെ സമുദായം വളര്‍ന്നതൊന്നും അറിഞ്ഞില്ലേ. എങ്ങനെ അറിയാനാ അങ്ങ്‌ UAE പോയി കിടക്കുവല്ലേ . വല്ലപ്പോഴുമൊക്കേ നാട്ടില്‍ വരണം വന്നാല്‍ മാത്രം പോരാ ചുറ്റുവട്ടത്തൊക്കെ ഇറങ്ങി നോക്കണം. സമുദായത്തിന്റെ സാമ്പത്തീകമൊക്കെ വര്‍ദ്ധിച്ചു. സമുദയത്തിലെ എറ്റവും പാവപ്പെട്ടവന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം കവിഞ്ഞു. ( 3 ലക്ഷം ഉള്ളവനല്ലേ 1.3 ലക്ഷം ഫീസ്‌ കൊടുക്കന്‍ പറ്റൂ)

    പിന്നെ ചില സമുദായ ദ്രോഹികളും കമ്യൂനിസ്റ്റുകാരും പറഞ്ഞു പരത്തുന്നത്‌ എല്ലാം പച്ച കള്ളം. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ക്കെതിരെ സംസരിക്കുന്നവര്‍ ശപിക്കപ്പെട്ടവരണ്‌.

    വാല്‍കഷ്ണം : 3 ലക്ഷം വാര്‍ഷിക വരുമാനം ഇല്ലാത്തവരെ സഭയില്‍ നിന്ന് പുറത്താക്കന്‍ വിതയത്തില്‍ പിതാവ്‌ മാര്‍പ്പാപ്പയെ സമീപിച്ചിരിക്കുകയണ്‌. തെറ്റാവരം മാര്‍പ്പാപ്പക്കു മാത്രമല്ലെ ഒള്ളൂ

     

Post a Comment

<< Home