അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Sunday, July 16, 2006

ഫൊക്കാനയും അമേരിക്കന്‍ മലയാളികളും


കഴിഞ്ഞ ആഴ്ച മുഴുവന്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്ത അയിരുന്നു ഫൊക്കാന കലോത്സവം.എന്നാല്‍ എല്ലായിടത്തെയും പൊലെ ഇവിടെയും കുഞ്ഞച്ചന്മ്‍ാരെ മാത്രമെ കണ്ടുള്ളു.അവിടെയും സാധാരണ മലയാളികള്‍ക്കു ഇതിലൊന്നും താല്പര്യം ഇല്ലെ?അതൊ അവര്‍ക്കു അടുക്കാന്‍ പാടില്ലാത്ത ദൂരത്തിലാണൊ ഈ ഫൊക്കാന.

ആരും അവിടെ സാധാരണക്കാരായ മലയാളികളെ കുറിച്ചു പറഞ്ഞുകണ്ടില്ല.കുറച്ചു പൊങ്ങച്ചം കേട്ടു.വേഷം കണ്ടു.കുറച്ചു അലങ്കാരങ്ങള്‍ മുഖത്തും,ദേഹത്തും കണ്ടു.

വേറൊരു കാര്യം എനിക്കു വിഷമം വന്നതു റാലി നടക്കുന്നു.പ്രായമുള്ള ഒരു അച്ചായന്റെ മുത്തുക്കുട ഒരു ബാനര്‍ പിടിച്ചിരിക്കുന്ന,മുമ്പില്‍ ഞെളിഞ്ഞുനില്‍ക്കുന്ന ഒരു കുഞ്ഞച്ചന്റെ തലയില്‍ മുട്ടുന്നു.[ആറിയാതെ മുട്ടിയതാണു ട്ടൊ ] .കുഞ്ഞച്ചന്‍ തിരിഞ്ഞുനിന്നു കുറച്ചു ചീത്ത.
റാലി മാധ്യമങ്ങളില്‍ കണ്ടവര്‍ ശ്രദ്ധിച്ചൊ?
നമ്മള് എവിടെ ചെന്നാലും ഇങ്ങനാണൊ?
എല്ലാം വേഷമായി മാറുകയാണൊ?
നമുക്കു മാറണ്ടെ?
പല്ലിക്കു സത്യം കാണാതിരിക്കാനും,കേള്‍ക്കാതിരിക്കാനും
പറ്റില്ലല്ലൊ
ചിലക്കണ്ടെ’ ‘

3 Comments:

 • At 11:20 PM, Blogger സു | Su said…

  സത്യമേവ ജയതേ!

  മാറണം. മറ്റുള്ളവരെ മാറ്റുന്നതിലും എളുപ്പം ഓരോരുത്തരും സ്വയം മാറുന്നതാ. അങ്ങിനെ ലോകവും മാറും.

   
 • At 10:48 PM, Blogger സന്തോഷ് said…

  This comment has been removed by a blog administrator.

   
 • At 10:53 PM, Blogger സന്തോഷ് said…

  ഇതൊന്നു വായിച്ചു നോക്കൂ.

   

Post a Comment

<< Home