അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Monday, July 17, 2006

ശ്രീശാന്തും മലയാളവും


ശ്രീശാന്തിനെ അറിയുമല്ലൊ എല്ലാരും
നമ്മുടെ കേരളത്തിന്റെ അഭിമാനപുത്രന്‍
ക്രിക്കറ്റിന്റെലോകത്തു നമ്മുടെ മലയാളത്തിന്റെ
തേജസ്സ്
ടി.വി.യില്‍ ശ്രീശാന്തിന്റെ മുഖം കാണുമ്പോള്‍
കേരളമെന്ന പേരു കേള്‍ക്കുമ്പോള്‍
എന്റെ ചോരയും തിളയ്കുമായിരുന്നു
രോഷം കൊണ്ടല്ല
അഭിമാനം കൊണ്ടു
പക്ഷെ ഈയിടെയായി എനിക്കു രോഷം
വരുന്നുണ്ടോന്നു ഒരു സംശയം
എന്താന്നറിയില്ല
ഈ ശ്രീശാന്തുതാരം ഈയിടെയായി
“”മലയാലം”‘ സംസാരിക്കാറെയില്ല
ടി.വി.യില്‍ മുഴുവന്‍ മഗ്ലീഷാ
ഈ ചെറുക്കന്‍ സായിപ്പായൊ
അസ്താനത്തും മറുഭാഷ
സങ്കുചിത മനസ്സെന്നു പറയല്ലെ
സത്യമേവ ജയതേ

5 Comments:

 • At 11:28 AM, Blogger ഉപ്പന്‍ said…

  കുറച്ചു കൂടി ക്ഷമിക്കാം . അതു കഴിഞ്ഞാല്‍ ഞാന്‍ എന്ടെ പേരവനുനല്‍കും.

   
 • At 10:43 PM, Blogger ഇടിവാള്‍ said…

  ശ്രീശാന്ത്, നമ്മുടെ അഭിമാനം തന്നെ പല്ലി...
  ഇംഗ്ലീഷ് പറഞ്ഞതുകൊണ്ട് നമ്മളാരും മലയാളീകളല്ലാതാവില്ലല്ലോ..

   
 • At 7:05 AM, Blogger പല്ലി said…

  മലയാളി അല്ലന്നു ഒരിക്കലും പല്ലി പറയില്ല.പക്ഷെ മലയാളം പറയണ്ടിടത്തു മലയാളം പോരെ ഇടിവാളെ.ഒരു പ്രാദേശികചാനലിനു കൊടുക്കുന്ന ചാനലിനു നമ്മുടെ മാത്രുഭാഷ പോരെ.പല ഭാഷക്കാര്‍ കാണുന്ന ചാനലില്‍ ഇംഗ്ലീഷ് പറയാം.അധികം വിദ്യാഭ്യാസമില്ലാത്ത പറമ്പിപണീയുന്ന അച്ച്ചനോടു മകന്‍ പോയി മഗ്ലീഷു പറയണൊ?
  പുത്തന്‍ പണക്കാരന്റെ ജാ‍ഡ പോലെ
  സത്യമേവ ജയതേ

   
 • At 8:23 AM, Blogger ദില്‍ബാസുരന്‍ said…

  സഹീര്‍ ഖാനും ആശിഷ് നെഹറയും ഇത് പോലെ ഹിന്ദി ചാനലില്‍ ഇംഗ്ലിഷ് പറഞ്ഞിരുന്നവരായിരുന്നു. :-)

   
 • At 10:02 AM, Blogger പല്ലി said…

  അങ്ങനാണെല്‍ ഇവിടെ മഗ്ലീഷില്‍ ബ്ലൊഗിയാല്‍ പോരേ?

   

Post a Comment

<< Home