അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Sunday, July 23, 2006

ഇടയലേഖനങ്ങള്‍,വിശ്വാസികള്‍

ഇന്നു എല്ലാ പള്ളികളിലും പ്രാര്‍ത്ഥനാദിനമായിരുന്നു.ന്യൂനപക്ഷാവകാശ സംരക്ഷണദിനം.ഞാനും ഭാരതീയഭരണഘടന അനുസരിച്ചു ഒരു ന്യൂനപക്ഷനാണു .
ആരാണു ഇവിടെ ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതു?
കേരളത്തിലെ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ എന്തിനാണു ഉപരിവിദ്യാഭ്യാസത്തിനായി നെട്ടോട്ടം പായുന്നതു?
ഇവിടുത്തെ കുട്ടികള്‍ക്കു അവരുടെ സഭയുടെ സ്കൂളുകളില്‍ തന്നെ ശരിയായ സ്വീകരണം കിട്ടുന്നുണ്ടൊ?
വിശ്വാസികള്‍ പള്ളിയില്‍ നിക്ഷേപിക്കുന്ന പണം എങ്ങനെയാണു ചിലവാക്കുന്നതു?
ബിഷപ്പുമാര്‍ക്കു വിദേശ എ.സി. കാറുകള്‍ വാങ്ങുന്നതിനും,സഞ്ചരിക്കുന്നതിനും പണം എവിടുന്ന്‍ാണു?
പാവപ്പെട്ട വിശ്വസികള്‍ ഇല്ലെങ്കില്‍ ഇവരുടെ സ്ഥാനം എവിടെയാണു.
വിശ്വസികള്‍ക്കു വഴികാട്ടി ആവേണ്ടതരത്തിലാണൊ ഇവരുടെ ജീവിതം.
പാവപ്പെട്ട കുട്ടികാളില്‍ നിന്നും ഉയര്‍ന്ന പണം മേടിക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കണൊ?
വി.കൂദാശകളില്‍ ഒന്നായ കുമ്പസാരത്തിനു വരെ മുമ്പില്‍ വിരിച്ചിരിക്കുന്ന വിരിപ്പില്‍ വിശ്വാസികള്‍ പണം ഇടണ്ടെ?
സഭാപരമായ പട്ടക്കാരന്‍ നടത്തേണ്ട ക്രിയകള്‍ക്കു പണവും,കാറും ഇല്ലാതെ ഇവര്‍ പാവപ്പെട്ട സഭ്‍ാവിശ്വസിയുടെ ഭവനത്തില്‍ വരുമൊ?
പണത്തിനു മീതെ പരുന്തും,ബിഷപ്പുമാരും പറക്കും എന്നു ഇനി പറയേണ്ടി വരും.
ഉപരിയായി

ഭൂരിപക്ഷത്തിനില്ലാത്ത ഒരു അവകാശം ന്യൂനപക്ഷത്തിനു വേണൊ ഈ കാലഘട്ടത്തില്‍

1 Comments:

  • At 9:09 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said…

    ഒരു Medical College ഓ Enggineering College ഓ തുടങ്ങാന്‍ കോടിക്കണക്കിനു രൂപയുടെ മുതല്‍ മുടക്കിന്റെ ആവശ്യമുണ്ട്‌. പക്ഷെ ഇതെല്ലാം പാവപ്പെട്ട കുട്ടികളെക്കൂടി പിഴിഞ്ഞിട്ടു വേണോ....പാവപ്പെട്ടവരില്‍ എല്ലവര്‍ക്കും - ന്യൂനപക്ഷമെന്നൊ ഭൂരിപക്ഷമെന്നൊ വേര്‍തിരിവില്ലാതെ - സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള ഒരു നിയമമാണ്‌ നമുക്ക്‌ ആവശ്യം.

     

Post a Comment

<< Home