അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Saturday, August 26, 2006

യുദ്ധഭൂമിയില്‍ നിന്നു‍


Friday, August 25, 2006

സ്വശ്രയ വിധി

ഇങ്ങനെ ആകുമെന്നു എനിക്കു ആദ്യമെ തോന്നിയതാണു.
ഈ ലോകം ഇങ്ങനൊക്കെ തന്നെ
നമ്മുടെ പണം കുറച്ചു ചിലവായി
സര്‍ക്കാര്‍ നമ്മുടെ പൈസയിലാണല്ലൊ കേസ്സ് നടത്തിയിരുന്നതു
മാനേജുമെന്റിനു കോഴ മേടിച്ചു പോയ പൈസ വസൂലാക്കാം
പണമുള്ളവര്‍ നീണാള്‍ വ്‍ാഴട്ടെ
ഏതു കാര്യത്തിനും പോലെ ഇവിടെയും നമ്മള്‍ക്കു
പങ്കുകാരാകാം
50:50

ആണിനെക്കുറിചൊരു സത്യം---സത്യമൊ?

1--നല്ല ആണുങ്ങള്‍ കാണാന്‍ ഭംഗിയുള്ളവരായിരിക്കണമെന്നില്ല.
2--കാണാന്‍ ഭംഗിയുള്ള ആണുങ്ങള്‍ നല്ലവരായിരിക്കണമെന്നില്ല
3--കാണാന്‍ ഭംഗിയുള്ളതും,നല്ലവരുമായ അണുങ്ങള്‍ പുരുഷന്മാരായിരിക്കും.
4---അവര്‍ വിവാഹിതരും
5--കാണാന്‍ അത്ര ഭംഗിയില്ലാത്തവരായിരിക്കാം,എന്നാല്‍ നല്ലവരുമായ ആണുങ്ങളുടെ കൈയില്‍ പൈസ കാണില്ല.
6---നല്ലവരല്ലാത്ത അണുങ്ങള്‍ പൈസയെക്കുറിച്ചു മാത്രമെ ചിന്തിക്കു
7---ഭംഗിയുള്ള വസ്ത്രധാരണമുള്ള ആണു വ്രുത്തിയുള്ളവനായിരുക്കും
7---ആദ്യ ചുവടു വയ്ക്കാത്ത പുരുഷന്‍ മറ്റുള്ളവരില്‍ താല്പര്യം ജനിപ്പിക്കുന്നില്ല.

ഇനിയും നിങ്ങള്‍ക്ക് ചേര്‍ക്കാം

Thursday, August 24, 2006

മണമുള്ള ഷൂ--സ്വയം മനസിലാക്കേണ്ടത്


സുഹ്രുത്തുക്കളോടും കടപ്പാട്

Tuesday, August 22, 2006

പി.ജെ.ജോസഫ് വീണ്ടും.............

ഇദേഹത്തിനു കഷ്ടകാലമാണോ?
അതൊ സ്വയം വരുത്തി വയ്കുന്നതൊ?
മൈത്രീ വിവാദം--
വിമാനത്തില്‍ പീഡനം--
അതൊ ഇദേഹം പറയുന്നപോലെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളും,തനിക്കെതിരെ പരാജയപ്പെട്ട ആളും കൂടി ചെയ്യുന്ന പാരയാണൊ?
എനിക്കും അങ്ങനെ തോന്നുന്നു.
ആരായാലും സത്യം അല്ലെങ്കില്‍
എന്തിനു............
ഇത്രയും നാളും പൊതുപ്രവര്‍ത്തന രംഗത്തു.....
കലാരംഗത്തു......
പലപല അവസരങ്ങള്‍ ലഭിച്ചിട്ടും
വിമാനത്തിലെ ഒരു മിനിട്ടു വെളിച്ചമില്ലാത്ത അവസരം
കാമം തീര്‍ക്കാനായി
അതിനു കണ്ണും,മൂക്കുമില്ലെങ്കിലും
അത്രക്കു അടക്കമില്ലാത്തവനാണൊ.................?
ഇതുവരെ തോന്നിയിട്ടില്ല
എനിക്കു
നിങ്ങള്‍ക്കൊ?
എന്തൊ ചീഞ്ഞു നാറുന്നപോലെ
അവരെന്തിനാണു മുഖം മറച്ചു പരാതി പറയുന്നതു.........
നളിനി നൈറ്റൊയെ പോലെ ധീരയായി
നമ്മള്‍ക്കും മനസിലാക്കാം
എന്തെ...........
എന്തൊ പോലെ
ഒരു അസ്വഭാവികത...
കാത്തിരിക്കാം അല്ലെ?

Tuesday, August 15, 2006

ഇസ്രയേലെ ഇതിന്റെ പേരോ?;‘--ചില കാഴ്ചകള്‍

--- they missed me


Sunday, August 13, 2006

ഓര്‍മ്മയൊ,അതൊ യാഥാര്‍ത്ഥ്യമൊ

ആദ്യം ഞാന്‍ മരിച്ചു പഡിച്ചു സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കി.
നല്ല ഒരു കോളേജു ജീവിതത്തിനാ‍യി.
പിന്നെ കോളേജില്‍ കഷ്ടപ്പെട്ടു,ഉയര്‍ന്ന മാര്‍ക്കിനായി,ഒരു നല്ല ജോലി വേണമായിരുന്നു.
പിന്നെ കുടുംബം നിലനിര്‍ത്തണമായിരുന്നു.
ഞാന്‍ ഒരു ആണായിരുന്നു.
അതിനായി കല്യാണം കഴിക്കണം,കുട്ടികള്‍ വേണമായിരുന്നു.
പിന്നെ അവരെ സ്കൂളില്‍ വിടണമായിരുന്നു.
നല്ല ഭാവി ഉണ്ടാക്കണമായിരുന്നു.
അതിനായി ഞാന്‍ പല പല ജോലി മാറി.
വയസായി.
ക്ഷീണിതനായി.
രോഗിയായി.
മരിക്കാറായി.
ജീ‍വിക്കാന്‍ ഞാന്‍ മറന്നോ?
എന്തൊ?

Friday, August 11, 2006

ഭാരതീയം1

അമേരിക്കയിലെ പ്രശസ്തമായ ഒരു വിവിധ രാജ്യക്കാര്‍ കുട്ടികളായ പ്രൈമറി സ്കൂള്‍.
വേദി രണ്ടാം ക്ലാസ്സു.
വിഷയം പൊതു വിഞ്ജാനം.
കുട്ടികളുടെ ഉത്സാഹത്തിനായി ഉത്തരം പറഞ്ഞാല്‍ സമ്മാനവും ഉണ്ടു.
ഇന്നത്തെ സമ്മാനമായി ടീച്ചര്‍ നിശ്ചയിച്ചതു 5 ഡോളര്‍ ആണു.
ടീച്ചര്‍ ചോദ്യത്തിലേക്കു കടന്നു.
ലോകത്തിലേക്കും ഏറ്റവും പ്രശസ്തനായ വ്യക്തിത്വം ആരു?
കുട്ടികള്‍ പല ഉത്തരങ്ങളും പറഞ്ഞു.
ലിങ്കണ്‍,സെന്റ്.ആന്‍ഡ്രൂസ്,മഹാത്മഗാന്ധി............
ടീ‍ച്ചര്‍ ഒന്നിനോടും യോജിച്ചില്ല.
നരേന്ദ്രന്‍ കൈ പൊക്കി വിളിച്ചു പറഞ്ഞു.
Teacher i knows...
നരേന്ദ്രന്‍ ഗുജറാത്തില്‍ നിന്നാണു.
ടീച്ചര്‍ അവന്റെ അടൂത്തേക്കു വന്നു.
Jesus Christ--അവന്‍ ഉത്തരം പറഞ്ഞു.
ടീച്ചറിനു സന്തോഷമായി,ശരിയായ ഉത്തരം.ടീച്ചര്‍ അവനു 5 ഡോളര്‍ കൊടുത്തു.
നീ ഗുജറാത്തില്‍ നിന്നാണു.എന്നിട്ടും നീ ശരിയായ ഉത്തരം പറഞ്ഞു?
അവന്റെ ഉത്തരം ഇതായിരുന്നു.
In my heart I knows the most famous Personality in world is 'Lord Krishna'
BUT BUISINESS IS BUISINESS


****ഒരു സുഹ്രുത്തിനോടും കടപ്പാടു***

Saturday, August 05, 2006

മലയാളിത്തം 2

വല്ലാതെ വയറു നിറഞ്ഞു. സുശീലന്‍ ഏമ്പക്കവുമിട്ടുകൊണ്ടു കസേരയില്‍ നിന്നു എഴുന്നേറ്റു.
ഭാര്യയും പിള്ളാരും പയ്യെ ഇരിക്കുന്നതേയുള്ളു.ബിരിയാണി പിന്നെയും ഇരിക്കുകയാണു.അവളുടെ ക്ലബ്ബില്‍ നിന്നു ശോഭാജോണും,ശാന്തയും വരുമെന്നു പറഞ്ഞിരുന്നു.അതിനായി പുതിയ സ്റ്റാര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയതാണി ഭക്ഷണം.
അവിടുത്തെ ഹെല്‍ത്തുക്ലബ്ബില്‍ അംഗമായതുകൊണ്ടു ഭക്ഷണത്തിനു നിരക്കു ഇളവുണ്ടു.
ഇനിയും ഒരു പത്തുപേര്‍ക്കുള്ള ഭക്ഷണം ഇരിക്കുന്നു .
അതിനി ചവറ്റുകൊട്ടയില്‍ ഇടുക തന്നെ.വെറുതെ പാഴായിപട്ടിയുണ്ടായിരുന്നെലതിനു കൊടുക്കാം.
ടെറസിലെ ചാരുകസേരയില്‍ ഇരുന്നു ഗ്ലാസിലേക്കു മദ്യം ഒഴിച്ചുകൊണ്ടു ഓര്‍ത്തു.
അപ്പുറത്തുനിന്നു എന്താ ഒരു ബഹളം?
ടെറസിന്റെ ഒരു കോണില്‍ പോയി അപ്പുറത്തെക്കു എത്തി നോക്കി.
വിജയന്റെ വീട്ടില്‍ നിന്നാണല്ലോ?ഒരുമിച്ചു കളിച്ചു വളര്‍ന്നത്‍ാ.അവനു സ്കൂളില്‍ വരാന്‍ കാശില്ലായിരുന്നു.
ഇപ്പൊള്‍ കല്‍പ്പണീയാ.
ഒരാഴ്ചയായി പനി ആണന്നു വേലക്കാരി ജാനു പറയുന്നതു കേട്ടിരുന്നു. പണിക്കു പോകാത്തതു കാരണം പട്ടിണിയാണത്രെ.
അവ്ന്റെ പെങ്കൊച്ചു കരയുന്നതിന്റെ ശബ്ദമാണു കേള്‍ക്കുന്നതു.
വിശന്നിട്ടു കരയുകയാണന്നു ബഹളത്തില്‍ നിന്നു മനസിലായി.
ഇവിടിരിക്കുന്ന ബിരിയാണി കൊടുത്താലോ?
ഓ വെറുതെ എന്തിനാ....
ശോഭ കഴിച്ചു എഴുന്നേറ്റന്നു തോന്നുന്നു.
അതിന്റെ ബഹളം കേള്‍ക്കുന്നുണ്ടു.
ജാനുവിനോടാണു.
മിച്ചമുള്ള ബിരിയാണി കച്ചറയില്‍ ഇട്ടേക്കാന്‍.
അവള്‍ വീട്ടിക്കൊണ്ടോകാന്‍ ചോദിച്ചെന്നു തോന്നുന്നു.‍‍

Friday, August 04, 2006

പിതാശൂന്യരും എസ്.എഫ്.ഐ.യും

സാക്ഷരകേരളത്തെ മുമ്പോട്ടു നയിക്കാന്‍ കഴിയേണ്ട വിദ്യാര്‍ത്ഥി സംഘടനാ നേതാവു പറഞ്ഞ ഈ വാചകം ഒരു നേതാവിനു പറ്റിയ തരത്തിലാണൊ?
കേസരി പണ്ട് പറഞ്ഞു എന്നു വിചാരിച്ചു അത്ര ഉയരത്തിലാണോ ഈ നേതാവു?
അച്യുതാനന്ദനെപ്പോലുള്ള രാഷ്ട്രീയമായി ഇത്രയേറെ അനുഭവമുള്ള തന്നേക്കാള്‍ പ്രായമുള്ള ഒരു നേതാവിനെ വിമര്‍ശിക്കാന്‍ മാത്രം പരിജ്ഞാനി ആണോ ഈ നേതാവു?
എന്തു വിചാരിച്ചായിരിക്കും ഇത്ര ഗര്‍വ്വു?
എന്തൊ?
ജനങ്ങള്‍ തീരുമാനിക്കട്ടെ