അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Saturday, August 05, 2006

മലയാളിത്തം 2

വല്ലാതെ വയറു നിറഞ്ഞു. സുശീലന്‍ ഏമ്പക്കവുമിട്ടുകൊണ്ടു കസേരയില്‍ നിന്നു എഴുന്നേറ്റു.
ഭാര്യയും പിള്ളാരും പയ്യെ ഇരിക്കുന്നതേയുള്ളു.ബിരിയാണി പിന്നെയും ഇരിക്കുകയാണു.അവളുടെ ക്ലബ്ബില്‍ നിന്നു ശോഭാജോണും,ശാന്തയും വരുമെന്നു പറഞ്ഞിരുന്നു.അതിനായി പുതിയ സ്റ്റാര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയതാണി ഭക്ഷണം.
അവിടുത്തെ ഹെല്‍ത്തുക്ലബ്ബില്‍ അംഗമായതുകൊണ്ടു ഭക്ഷണത്തിനു നിരക്കു ഇളവുണ്ടു.
ഇനിയും ഒരു പത്തുപേര്‍ക്കുള്ള ഭക്ഷണം ഇരിക്കുന്നു .
അതിനി ചവറ്റുകൊട്ടയില്‍ ഇടുക തന്നെ.വെറുതെ പാഴായിപട്ടിയുണ്ടായിരുന്നെലതിനു കൊടുക്കാം.
ടെറസിലെ ചാരുകസേരയില്‍ ഇരുന്നു ഗ്ലാസിലേക്കു മദ്യം ഒഴിച്ചുകൊണ്ടു ഓര്‍ത്തു.
അപ്പുറത്തുനിന്നു എന്താ ഒരു ബഹളം?
ടെറസിന്റെ ഒരു കോണില്‍ പോയി അപ്പുറത്തെക്കു എത്തി നോക്കി.
വിജയന്റെ വീട്ടില്‍ നിന്നാണല്ലോ?ഒരുമിച്ചു കളിച്ചു വളര്‍ന്നത്‍ാ.അവനു സ്കൂളില്‍ വരാന്‍ കാശില്ലായിരുന്നു.
ഇപ്പൊള്‍ കല്‍പ്പണീയാ.
ഒരാഴ്ചയായി പനി ആണന്നു വേലക്കാരി ജാനു പറയുന്നതു കേട്ടിരുന്നു. പണിക്കു പോകാത്തതു കാരണം പട്ടിണിയാണത്രെ.
അവ്ന്റെ പെങ്കൊച്ചു കരയുന്നതിന്റെ ശബ്ദമാണു കേള്‍ക്കുന്നതു.
വിശന്നിട്ടു കരയുകയാണന്നു ബഹളത്തില്‍ നിന്നു മനസിലായി.
ഇവിടിരിക്കുന്ന ബിരിയാണി കൊടുത്താലോ?
ഓ വെറുതെ എന്തിനാ....
ശോഭ കഴിച്ചു എഴുന്നേറ്റന്നു തോന്നുന്നു.
അതിന്റെ ബഹളം കേള്‍ക്കുന്നുണ്ടു.
ജാനുവിനോടാണു.
മിച്ചമുള്ള ബിരിയാണി കച്ചറയില്‍ ഇട്ടേക്കാന്‍.
അവള്‍ വീട്ടിക്കൊണ്ടോകാന്‍ ചോദിച്ചെന്നു തോന്നുന്നു.‍‍

2 Comments:

 • At 5:12 AM, Blogger കൈത്തിരി said…

  പട്ടിയൊട്ടു തിന്ന്വേമില്ല്യ, പശൂനെക്കൊണ്ടു തീറ്റ്വേമില്ല!!!!

   
 • At 5:19 AM, Blogger ദില്‍ബാസുരന്‍ said…

  കൊള്ളാം പല്ലീ.....

  ഇങ്ങനെ ദൈവത്തിന് നിരക്കാത്ത രീതിയില്‍ തിന്നുന്നതാണ് പിന്നീട് കാസ്റ്റ്രോളും ഭാര്യേ പേടിയുമൊക്കെയായി വരുന്നത് എന്ന് തോന്നുന്നു.

   

Post a Comment

<< Home