അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Friday, August 04, 2006

പിതാശൂന്യരും എസ്.എഫ്.ഐ.യും

സാക്ഷരകേരളത്തെ മുമ്പോട്ടു നയിക്കാന്‍ കഴിയേണ്ട വിദ്യാര്‍ത്ഥി സംഘടനാ നേതാവു പറഞ്ഞ ഈ വാചകം ഒരു നേതാവിനു പറ്റിയ തരത്തിലാണൊ?
കേസരി പണ്ട് പറഞ്ഞു എന്നു വിചാരിച്ചു അത്ര ഉയരത്തിലാണോ ഈ നേതാവു?
അച്യുതാനന്ദനെപ്പോലുള്ള രാഷ്ട്രീയമായി ഇത്രയേറെ അനുഭവമുള്ള തന്നേക്കാള്‍ പ്രായമുള്ള ഒരു നേതാവിനെ വിമര്‍ശിക്കാന്‍ മാത്രം പരിജ്ഞാനി ആണോ ഈ നേതാവു?
എന്തു വിചാരിച്ചായിരിക്കും ഇത്ര ഗര്‍വ്വു?
എന്തൊ?
ജനങ്ങള്‍ തീരുമാനിക്കട്ടെ

13 Comments:

 • At 4:59 PM, Blogger സന്തോഷ് said…

  This comment has been removed by a blog administrator.

   
 • At 5:00 PM, Blogger സന്തോഷ് said…

  കുറച്ചു കൂടി തെളിച്ചെഴുതുമോ? ഏത് വാചകം, ഏത് നേതാവ്? (പല ദിവസങ്ങളിലും പത്രം വായിക്കാറില്ല. വായിക്കുന്ന ദിവസം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്.)

   
 • At 8:12 PM, Anonymous sahithyavedi said…

  ലോകത്തിലാരും പിതൃശൂന്യരായ്‌ ജനിക്കുന്നില്ല
  പിതൃഗുണനിലവാരമാണ്‌ പ്രശ്നം

  - സാഹിത്യവേദി, ചിക്കാഗോ

   
 • At 8:18 PM, Blogger ദിവ (diva) said…

  സ്വാഗതം..... സാഹിത്യവേദീ.....

   
 • At 2:05 AM, Blogger മുസാഫിര്‍ said…

  സുനില്‍ കുമാറിന്റെ വായില്‍ ഈ വാചകങ്ങള്‍ തിരുകിക്കൊടുത്തത് മറ്റാരൊ അല്ലെ ?

   
 • At 1:31 AM, Anonymous keraleeyan said…

  പല്ലീ..ഈ പറഞ്ഞതത്ര ശരിയല്ലല്ലോ. പിതൃശൂന്യമായ മാധ്യമപ്രവര്‍ത്തനം (മാധ്യമപ്രവര്‍ത്തകരെന്നല്ല!) എന്നാണ്‍ സ്വരാജ് പറഞ്ഞതെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമായതാണ്‍. അതാകട്ടെ പേരു വെക്കാതെയെഴുതിയ വാര്‍ത്ത എന്ന അര്‍ത്ഥത്തില്‍ ശരിയുമാണ്‍. മാതൃഭൂമി എന്ന പത്രം സിന്ധു ജോയിയെ പറ്റി പേരു വെക്കാതെ പ്രസിദ്ധീകരിച്ച വാര്‍ത്ത മിതമായ ഭാഷയില്‍ പറഞ്ഞാല്‍ താന്തോന്നിത്തമാണ്‍. ഒരു പത്രം കയ്യിലുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന് ധരിക്കുന്ന ചിലരെ നിലക്കു നിര്‍ത്താന്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ തയ്യാറാകുകയാണ്‍ വേണ്ടത്. മാധ്യമങ്ങളുടെ കയ്യടി കിട്ടാന്‍ സഖാവ് വി.എസ്. സ്വരാജിനെ “തന്തയില്ലാത്തവന്‍” എന്ന് വിളിച്ചതാണ്‍ യഥാര്‍ത്ഥത്തില്‍ അപലപിക്കപ്പെടേണ്ടത്. ചീപ്പ് പുബ്ലിസിറ്റിക്കാ‍യി നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ അദ്ദേഹത്തിനെ പരിഹാ‍സ്യനാക്കുന്നു.

   
 • At 2:21 AM, Blogger കിരണ്‍ തോമസ് said…

  മുഖ്യമന്ത്രി ആയാല്‍ പാര്‍ട്ടിയേക്കള്‍ വളരും എന്ന് ഇന്നേവരെ ഒരു കമ്യൂണിസ്റ്റ്‌കാരനും വിചാരിചിട്ടീല്ല. പക്ഷെ VS ന്റെ ചില സമയത്തേ കളി കണ്ടല്‍ അങ്ങനെ തോന്നും. പിതൃശൂന്യമെന്ന പരാമര്‍ശം മാതൃഭൂമി മാത്രമല്ലാ എല്ലാ മാധ്യമങ്ങളും ഏറ്റുപിടിച്ചു. സാസ്കരിക നായകന്മാര്‍ 3 ദിവസം മാതൃഭൂമിയില്‍ തുടര്‍ച്ചയായി രോഷം കൊണ്ടു. പിന്നെ VS സ്വരാജിന്റെ തന്തക്കു വിളിച്ചത്‌ വാര്‍ത്തയക്കി ആഘോഷിച്ചു. അതും പോരാഞ്ഞ്‌ ഈ തന്തക്കുവിളികള്‍ പിണറായ്‌ VS ഗ്രൂപ്പ്‌ വഴക്കിന്റെ ബാക്കിപത്രമാണെന്നും അവര്‍ കണ്ടെത്തി. സാസ്കാരിക നായകന്മാര്‍ ആരും മാതൃഭൂമിയുടെ സ്വകാര്യം എന്ന ഗോസിപ്‌ കോളം കണ്ടില്ലാ എന്ന് നടിച്ചു. 10 ലക്ഷം പത്രമടിച്ചു വില്‍ക്കുന്നവര്‍ക്കെതിരെ എങ്ങനെ വാളെടുക്കും.

  വാല്‍കഷ്ണം. : 2001 ലെ നിയമസഭാ തെരെഞ്ഞെടുപ്പ്‌ പ്രചരണ വേളയില്‍ കുണ്ടറയിലെ സ്ഥാനാര്‍ഥികളേ സഖാവ്‌ VS പരിചയപ്പെടുത്തിയത്‌ മെഴ്സിക്കുട്ടിയമ്മ (സി.പി.എം) ഒരു റോസാപുഷ്പമാണെങ്കില്‍ അല്‍ഫോന്‍സ (udf) വെറും ഊച്ചാണ്‌

   
 • At 2:32 AM, Blogger ചന്ത്രക്കാറന്‍ said…

  കിരണ്‍,keraleeyan - മാതൃഭൂമിയിലെ ആ വിവാദലേഖനത്തിന്റെ ലിങ്ക്‌ കയ്യിലുണ്ടെങ്കില്‍ പോസ്റ്റുചെയ്യാമോ?

   
 • At 5:02 AM, Blogger കിരണ്‍ തോമസ് said…

  ചന്ത്രക്കാരാ ഈ ലിങ്ക്‌ നോക്കൂ ഇതില്‍ വിദ്യാര്‍ത്ഥി വിപ്ലവം കാടുകയറുമ്പോള്‍ എന്നത്‌ വായിക്കുക
  സ്വകാര്യം

   
 • At 6:52 AM, Blogger ചന്ത്രക്കാറന്‍ said…

  വായിച്ചു കിരണ്‍.

  ഈ നാട്ടില്‍ കാമുകനുണ്ടാകുന്നതും പാര്‍ക്കില്‍ പോകുന്നതുമൊക്കെ പത്രത്തിലും വരുമല്ലെ...!

  അതേ സമയം എസ്‌.എഫ്‌.ഐ. നേതാവിന്റെ "പിതൃശൂന്യ"പരാമര്‍ശം ഞാനും ടി.വി.യില്‍ കണ്ടിരുന്നു. പയ്യന്‍ വായില്‍കൊള്ളാത്തതെന്തോ വിളിച്ചുപറഞ്ഞതായിട്ടേ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയുള്ളൂ. വാര്‍ത്തക്ക്‌ പിതാവില്ലത്തതാണ്‌ പ്ര്ശ്നമെന്നു അതു കണ്ടപ്പോള്‍ തോന്നിയില്ല. പിന്നെ ഏഷ്യാനെറ്റില്‍ ന്യൂസില്‍ നേതാവിനെ ഇന്റര്‍വ്യൂ ചെയ്തുകണ്ടപ്പോഴും അത്തരത്തിലൊന്നും പറഞ്ഞുകേട്ടില്ല. വാര്‍ത്തയുടെ പിതൃത്വപ്രശ്നം പിന്നീടാരോ വ്യഖ്യാനിച്ചതാണോ?

  പത്രസമ്മേളനം നടത്തി വി.എസ്സിന്റെ പരാമര്‍ശം പോളിറ്റ്‌ ബ്യൂറോയുടെ ശ്രദ്ധയില്‍പെടുത്തുമെന്നൊക്കെ പറയുന്നതു കേട്ടു! ഹംസം വഴി ദൂതായിട്ടാണവോ അവോ.... തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍പോലും എസ്‌.എഫ്‌.ഐ. നേതാക്കന്മാര്‍ക്ക്‌ തിണ്ണയിലായിരുന്നു സ്ഥാനം, പിന്നെയല്ലേ പോളിറ്റ്‌ ബ്യൂറോയില്‍!

  മറ്റൊരുതരത്തിലാലോചിച്ചാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക്‌ വേലികെട്ടിത്തിരിച്ച സ്വകാര്യജീവിതം സാദ്ധ്യമാണോ? ഇത്തരം തറവാര്‍ത്തകള്‍ അവഗണനയില്‍കൂടുതലെന്തെങ്കിലും അര്‍ഹിക്കുന്നുണ്ടോ? മാതൃഭൂമിയെ ന്യായീകരിക്കുകയല്ല. വികലാങ്ഗാഭിനയം കുറച്ചു കൂടിയില്ലേ എന്നു തിരഞ്ഞെടുപ്പുസമയത്ത്‌ എനിക്കും തോന്നിയിരുന്നു.

  പൊതുപ്രവര്‍ത്തകന്‌ ആദ്യമായി വേണ്ട ഗുണങ്ങളിലൊന്നാണ്‌ പ്രൊപോഷണാല്‍റ്റിയുടെ ഒരു സെന്‍സ്‌, ഇന്നതിനിത്രമതി എന്നു തീരുമാനിക്കാനുള്ള വിവേചനബുദ്ധി. പത്രത്തിനും വേണ്ടതാണത്‌. പക്ഷേ പത്രം അടിസ്ഥാനപരമാി ഒരു ഉല്‍പ്പന്നമാണ്‌, ഉണക്കമീനും കോണ്ടവും പോലെ വെറൊരു സാധനം. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച്‌ നിര്‍മ്മിക്കുന്നത്‌. കോണ്ടത്തിന്റെ കവറില്‍ ജ്നാനപ്പാന പ്രതീക്ഷിക്കാമോ?

   
 • At 8:47 AM, Anonymous rsrajeev said…

  ഇനി നമുക്കൊന്ന് ഒബ്‌ജക്റ്റീവായി നോക്കാം.

  ആ വാര്‍ത്ത വന്ന പംക്തി സ്വകാര്യം എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്. അതില്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും വളരെ വ്യക്തമായി പറയാതെ ചില കാര്യങ്ങള്‍ അവിടെ നടന്നു, ഇവിടെ നടന്നു, അങ്ങിനെ നടന്നു, ഇങ്ങിനെ നടന്നു എന്ന രീതിയില്‍ അവതരിപ്പിക്കുന്ന, ഒരു ഗോസിപ്പ് സ്വഭാവം കൂടി മിക്കവാറും സമയത്ത് ഉള്ള വാര്‍ത്തകള്‍. നമ്മള്‍ വായനക്കാരുടെ അത്തരം ദൌര്‍ബല്യങ്ങള്‍ എന്നതുതന്നെയാണെന്ന് തോന്നുന്നു അത്തരം വാര്‍ത്തകളുടെ ലക്ഷ്യം. ആ പംക്തിയില്‍ വരുത്ത വാര്‍ത്തകള്‍ നടന്ന സംഭവങ്ങള്‍ തന്നെയാണോ എന്നും അറിയില്ല (ആവാം, ആകാതിരിക്കാം).

  ആ ഒരു പംക്തിക്ക് എസ്.എഫ്.ഐ എതിരല്ലായിരുന്നു. ഇതിനു മുന്‍പൊരിക്കലും അത്തരം ഒരു പംക്തിക്കെതിരെ അവര്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ട് ആ പംക്തിയെപ്പറ്റി അവര്‍ക്ക് പരാതിയൊന്നുമില്ല എന്നനുമാനിക്കാം.

  ഇനി പ്രസ്തുത പംക്തിയില്‍ തങ്ങളുടെ നേതാവിനെപ്പറ്റിയെന്ന രീതിയില്‍ ഒരു വാര്‍ത്ത വന്നപ്പോള്‍ എസ്.എഫ്.ഐ നേതാവിന്റെ കണ്ട്രോളു പോയി. എതോ ശൂന്യമായ വാര്‍ത്ത എന്നദ്ദേഹം പറഞ്ഞു, ആ വാര്‍ത്തയെപ്പറ്റി. ആദ്യം കേട്ടത് അത് തയ്യാറാക്കിയ ലേഖകനെ ആരോ ഇല്ലാത്തവന്‍ എന്നദ്ദേഹം വിശേഷിപ്പിച്ചു എന്നാണ്. പക്ഷേ ആ കാര്യം പറഞ്ഞ നേതാവ് തന്നെ പിന്നെ തിരുത്തി- അദ്ദേഹം പറഞ്ഞത് എന്തോ ശൂന്യമായ വാര്‍ത്തകള്‍ പത്രങ്ങള്‍ പടച്ചു വിടുന്നു എന്നാണത്രേ.

  അപ്പോള്‍ അദ്ദേഹം സമ്മതിച്ചു-ആ വാര്‍ത്തയെപ്പറ്റി അദ്ദേഹം അങ്ങിനെ പറഞ്ഞിരുന്നു. അതില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ വാര്‍ത്തയാണ് പ്രശ്‌നം. ആ പം‌ക്തിയുമല്ല, അതെഴുതിയ ലേഖകനുമല്ല.

  ഇനി നമുക്ക് വാര്‍ത്തയൊന്ന് നോക്കാം. വനിതാ വിപ്ലവ നേതാവും പ്രവര്‍ത്തകരും പരസ്പരം കരിവാരിത്തേച്ചതാണ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പ്രവര്‍ത്തകര്‍ വിപ്ലവ നേതാവിനെപ്പറ്റി ഉന്നയിച്ച ആരോപണങ്ങളാണ് മുഖ്യ വിഷയം.

  ഇവിടെ നമ്മള്‍ നോക്കേണ്ടത് അങ്ങിനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരുന്നോ എന്നാണ്. നടക്കാത്ത ഒരു സംഭവം നടന്നു എന്ന രീതിയില്‍ പത്രത്തിന്റെ ഏതു പംക്തിയിലും വന്നാല്‍ അത് പോക്രിത്തരം തന്നെ. പക്ഷേ അങ്ങിനെയൊരു സംഭവം നടന്നോ ഇല്ലയോ എന്ന് രോഷം കൊണ്ട നേതാവ് പറഞ്ഞിട്ടില്ല. അതുകൊണ്ട് നടന്ന സംഭവം തന്നെയെന്ന് നമ്മള്‍ അനുമാനിക്കട്ടെ? അദ്ദേഹത്തിന്റെ പരാതി ഇത്തരം വാര്‍ത്തകള്‍ എന്തോ ശൂന്യമായ വാര്‍ത്തകളാണെന്നാണ്. അതിനര്‍ത്ഥം, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ തന്നെയും അതൊന്നും വാര്‍ത്തകളാക്കേണ്ട എന്ന്. പക്ഷേ ആ പംക്തിയില്‍ ആദ്യമായല്ല ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഈ ഒരു പത്രത്തിലും മാത്രമല്ല. ഇതിനു മുമ്പെങ്ങും അദ്ദേഹത്തിന് ഈ പംക്തിയെപ്പറ്റിയോ അതില്‍ വരുന്ന വാര്‍ത്തകളെപ്പറ്റിയോ പരാതിയില്ലായിരുന്നു. പക്ഷേ തന്റെ നേതാവിനെപ്പറ്റിയുള്ള ഒരു കാര്യം വാര്‍ത്തയായപ്പോള്‍ അദ്ദേഹത്തിന് അത് ശൂന്യമായ വാര്‍ത്തയായി. എന്തായാലും ആ സംഭവം അദ്ദേഹം നിഷേധിക്കാത്തിടത്തോളം കാലം (അതോ നിഷേധിച്ചിരുന്നോ-ഇല്ലെന്നാണ് തോന്നുന്നത്) അത് നടന്ന ഒരു സംഭവം തന്നെയെന്ന് കരുതട്ടെ. അങ്ങിനെയെങ്കില്‍ നടന്ന ഒരു സംഭവം വാര്‍ത്തയായതിനെപ്പറ്റിയാണ് അദ്ദേഹത്തിന് വേവലാതി. അതും വളരെ സ്പെസിഫിക്കായി തങ്ങളുടെ നേതാവിനെ സംബന്ധിക്കുന്ന ഒരു കാര്യം വാര്‍ത്തയായതില്‍.

  ഇനി ഈ വാര്‍ത്ത ഇങ്ങിനെയായിരുന്നു വന്നിരുന്നതെങ്കില്‍ അദ്ദേഹം പരാതി പറയുമായിരുന്നോ?:

  ഓടനാവട്ടം: അഖില ലോക പള്ളിക്കൂടം പിള്ളേര്‍ അസോസിയേഷന്റെ മേഖലാ സമ്മേളനം ഓടനാവട്ടം പഞ്ചായത്താഫീസില്‍ വെച്ച് കൊല്ലവര്‍ഷം ആയിരത്തി അഞ്ഞൂറ്റി മൂപ്പത്തിരണ്ടാം ആണ്ട് കര്‍ക്കിടകം പത്തിന് കൂടി. അഖില ലോക നേതാവ് മിസ്. ഓടനാവട്ടം ഓമന പങ്കെടുത്ത പ്രസ്തുത യോഗത്തില്‍ പ്രവര്‍ത്തകരും മിസ്സോമനയും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം നടന്നു. മിസ്സോമന പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും പാര്‍ക്കിലും തീയറ്ററിലുമൊക്കെയാണ് മിക്കവാറും നടക്കുന്നതെന്നും പ്രവര്‍ത്തകരായ സുന്ദരകുമാരന്‍, കോമളകുബേരന്‍, ഞെട്ടില്ലാ വട്ടയില എന്നിവര്‍ ആരോപിച്ചു. മിസ്സോമന പ്രസ്തുത ആരോപണങ്ങള്‍ കേട്ട് സ്തബ്‌ധയായി.

  ഇതായിരുന്നു വാര്‍ത്തയുടെ രീതിയെങ്കില്‍ നമ്മുടെ നേതാവ് ശൂന്യമായ വാര്‍ത്തയെന്ന് ഇതിനെ വിശേഷിപ്പിക്കുമായിരുന്നോ? അറിയില്ല.

  എന്തായാലും ഇത്തരം കാര്യങ്ങള്‍ വാര്‍ത്തകളാക്കണമോ എന്നുള്ള ചോദ്യം വളരെ പണ്ടുമുതല്‍ക്കേ നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. അതിനെ പത്രപ്രവര്‍ത്തനത്തിലെ ധാര്‍മ്മികത, എന്നൊക്കെ പറഞ്ഞ് പലപ്പോഴും നമ്മള്‍ ചര്‍ച്ചിട്ടിട്ടുണ്ട്. ഇതിലും ഭീകരമായ, നടക്കാത്ത കാര്യങ്ങള്‍ മുന്‍‌പേജ് വാര്‍ത്തകളായി വന്നപ്പോള്‍ ഈ നേതവിനെപ്പോലുള്ളവര്‍ ഉള്‍പ്പടെ, അദ്ദേഹത്തിന്റെ പാര്‍ട്ടിയുള്‍പ്പടെ നമ്മളില്‍ പലരും അതൊക്കെ ആഘോഷമാക്കിയിട്ടുമുണ്ട്. ഇപ്പോഴും ഇത്തരം പൈങ്കിളി വാര്‍ത്തകള്‍ വരുമ്പോള്‍, പത്രത്തില്‍ വന്നൂ എന്ന് പറഞ്ഞുകൊണ്ട് മാത്രം നമ്മളൊക്കെ അതിലെ കഥാപാത്രങ്ങളെ ക്രൂശിക്കാറുണ്ട്. പക്ഷേ സ്വന്തം ആള്‍ക്കാരേയും പ്രസ്ഥാനങ്ങളേയും പറ്റി സ്വകാര്യമായും പിന്നാമ്പുറമായൂം വാര്‍ത്തകളും ഗോസിപ്പും വരുമ്പോഴേ നമുകൊക്കെ ഒരു ശൂന്യത അനുഭവപ്പെടൂ എന്ന് മാത്രം. അതുവരെ ആരാന്റമ്മയ്ക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല് സ്റ്റൈല്‍.

  അതുകൊണ്ട് നമുക്ക് ഈ ദ്വന്ദവ്യക്തിത്വം ഒന്നവസാനിപ്പിക്കാം. പത്രങ്ങളുടെ ഇത്തരം രീതികള്‍ക്കെതിരാണെങ്കില്‍ ആരെപ്പറ്റി അത്തരം വാര്‍ത്തകള്‍ വന്നാലും നമ്മുടെ ധാര്‍മ്മികത ഉണരണം. ഉറവിടം വ്യക്തമല്ലാത്ത ഒരു വാര്‍ത്തയും നമ്മള്‍ സ്വീകരിക്കരുത്. പക്ഷേ, ഈ സെലക്റ്റീവ് അമ്മന്നേഷ്യ ഒരു പ്രശ്‌നം തന്നെ.

   
 • At 9:05 AM, Blogger marangodan::മരങ്ങോടന്‍ said…

  പയ്യന്‍ രണ്ടു തവണയാണ് "പിതൃശൂന്യ" എന്ന വാക്ക് ഉപയോഗിച്ചത്."പിതൃശൂന്യവാര്‍ത്തകള്‍" എന്നും "പിതൃശൂന്യമാധ്യമം" എന്നും.വിഗ്രഹിക്കുന്നതനുസരിച്ച് ഇതിന് അര്‍ത്ഥം കിട്ടുന്നതാണ്.കണ്ടാല്‍ ഒട്ടും ഇരുത്തം വരാത്ത പയ്യന്റെ അല്പത്തമായി ഇതിനെ കണ്ടാല്‍ മതി.

   
 • At 1:58 AM, Blogger കിരണ്‍ തോമസ് said…

  എല്ല വാദങ്ങളും ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ ഇവിടെ സ്വരാജിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നത്‌ സത്യം. പക്ഷേ മാധ്യമ ലോകം അതുകൊണ്ടാടിയത്‌ വേരൊരു രീതിയിലാണ്‌. 3 ദിവസം തുടര്‍ച്ചയായി സാംസ്ക്കാരിക നായകന്മാര്‍ മാതൃഭൂമിയില്‍ പ്രതികരിച്ചു. സ്വയാശ്രയ പ്രശ്നം പോലുള്ള പൊതുവിഷയങ്ങളിലൊന്നും കാണിക്കാത്ത ഒരു സാമൂഹിക പ്രതിബദ്ധത സാംസ്ക്കാരിക നായകന്മാര്‍ കാണിച്ചപ്പോഴാണ്‌ ഇത്‌ ഒരു വലിയ സംഭവമായിപ്പോയത്‌. കേരളരാഷ്ടീയത്തിലേ അതികായന്മാരൊന്നുമല്ലല്ലോ ഈ പ്രസ്താവന ഇറക്കിയത്‌. പിന്നെ അത്രക്ക്‌ വലുതൊന്നുമല്ലെങ്കിലും ചെറുതല്ലാത്ത ഒരു ചൊറിച്ചില്‍ മാതൃഭൂമിയും നടത്തി. പക്ഷേ കുറച്ചൂകൂടി പരിഷ്കൃതമായ രീതിയില്‍ VS സ്വരാജിന്റെ തന്തക്കുവിളിച്ചത്‌ ഉല്‍കൃഷ്ടമായതുപോലെയാണ്‌ മധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഒരു പത്രം കൈയിലുണ്ടെങ്കില്‍ സംസ്ക്കാരം നിര്‍ണ്ണയം കുത്തകയക്കാം എന്ന് പത്രങ്ങള്‍ ധരിച്ചുവയ്ക്കുന്നതാണ്‌ ഇത്തരം ചെറിയ കാര്യങ്ങള്‍ വലിയ സംഭവങ്ങാളാകുന്നത്‌.

   

Post a Comment

<< Home