അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Sunday, August 13, 2006

ഓര്‍മ്മയൊ,അതൊ യാഥാര്‍ത്ഥ്യമൊ

ആദ്യം ഞാന്‍ മരിച്ചു പഡിച്ചു സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കി.
നല്ല ഒരു കോളേജു ജീവിതത്തിനാ‍യി.
പിന്നെ കോളേജില്‍ കഷ്ടപ്പെട്ടു,ഉയര്‍ന്ന മാര്‍ക്കിനായി,ഒരു നല്ല ജോലി വേണമായിരുന്നു.
പിന്നെ കുടുംബം നിലനിര്‍ത്തണമായിരുന്നു.
ഞാന്‍ ഒരു ആണായിരുന്നു.
അതിനായി കല്യാണം കഴിക്കണം,കുട്ടികള്‍ വേണമായിരുന്നു.
പിന്നെ അവരെ സ്കൂളില്‍ വിടണമായിരുന്നു.
നല്ല ഭാവി ഉണ്ടാക്കണമായിരുന്നു.
അതിനായി ഞാന്‍ പല പല ജോലി മാറി.
വയസായി.
ക്ഷീണിതനായി.
രോഗിയായി.
മരിക്കാറായി.
ജീ‍വിക്കാന്‍ ഞാന്‍ മറന്നോ?
എന്തൊ?

8 Comments:

 • At 1:40 AM, Blogger bodhappayi said…

  ചെയ്യുന്ന പണി ഇഷ്ടപ്പെടുന്നവര്‍ ഒണ്ട്
  ഇഷ്ടപ്പെടുന്ന പണി ചെയ്യുന്നവര്‍ ഒണ്ട്
  ഈ ചുള്ളന്‍ ഏതില്‍ പെടും... :) ഒരു 18 - 35 വരെ ഈ പുള്ളി എന്തെടുക്കുവായിരുന്നു... 35+ കാര്‍ വരുന്നതിനു മുന്‍പ് ഞാന്‍ ഓടട്ടെ... :)

   
 • At 2:04 AM, Blogger വക്കാരിമഷ്‌ടാ said…

  പഠനമായാലും ജോലിയായാലും ചെയ്യുന്നത് ആസ്വദിച്ച് ചെയ്‌താല്‍ മതിയല്ലോ. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ പറ്റില്ല എന്ന് പറയുന്നതുപോലെ (എന്ന് തന്നെയല്ലേ ആ ചൊല്ല്), എല്ലാ ഉത്തരവാദിത്തങ്ങളും കഴിഞ്ഞിട്ട് ജീവിതം ആസ്വദിക്കുക എന്നൊരു പരിപാടി ഉണ്ടോ?

  സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക, റിയാലിറ്റി മനസ്സിലാക്കുക, അംഗീകരിക്കുക, പിന്നെ പയ്യെപ്പയ്യെ ചെയ്യുന്നതെന്തും ആസ്വദിക്കാന്‍ ശ്രമിക്കുക. അങ്ങിനെയെങ്കില്‍ പിന്നെ ഇങ്ങിനെയൊരു സങ്കടം വരുമോ.

   
 • At 2:05 AM, Blogger ഇത്തിരിവെട്ടം|Ithiri said…

  ഹേയ്... ഇനി ഓര്‍മ്മയാണെന്നു പറഞ്ഞാല്‍ പലരും സമ്മതിച്ചെന്നു വരില്ല
  എന്തിനീ സങ്കടം

   
 • At 2:07 AM, Blogger വക്കാരിമഷ്‌ടാ said…

  പെണ്ണായിരുന്നെങ്കിലും കല്ല്യാണം കഴിക്കണം എന്നാണല്ലോ നാട്ടുനടപ്പ് :)

   
 • At 3:05 AM, Blogger ചന്തു said…

  വക്കാരി ആദ്യം പറഞ്ഞതാണ് ശരി :))

   
 • At 3:49 AM, Blogger സഞ്ചാരി said…

  ഇതൊക്കെയെല്ലെ ജീവിതം.ജനിക്കുന്‍പോള്‍ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ദൈവം ചെയിതു തന്നാല്‍ പിന്നെ ജീവിതത്തിനു എന്തു രസമാണുള്ളത്.

   
 • At 4:55 AM, Blogger ikkaas|ഇക്കാസ് said…

  ‘നല്ല ജോലി വേണമായിരുന്നു.
  പിന്നെ കുടുംബം നിലനിര്‍ത്തണമായിരുന്നു.
  ഞാന്‍ ഒരു ആണായിരുന്നു.
  അതിനായി കല്യാണം കഴിക്കണം,കുട്ടികള്‍ വേണമായിരുന്നു.
  പിന്നെ അവരെ സ്കൂളില്‍ വിടണമായിരുന്നു.
  നല്ല ഭാവി ഉണ്ടാക്കണമായിരുന്നു‘
  ഇതില്‍ ഒരു 60% എങ്കിലും നിറവേറ്റിയ ശേഷമാണു നിങ്ങള്‍ക്ക് വയസ്സായതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നന്നായി ജീവിച്ചു. അല്ലെങ്കില്‍ ജന്മം പാഴ്.

   
 • At 6:13 AM, Blogger കൈപ്പള്ളി said…

  This comment has been removed by a blog administrator.

   

Post a Comment

<< Home