അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Tuesday, August 15, 2006

ഇസ്രയേലെ ഇതിന്റെ പേരോ?;‘--ചില കാഴ്ചകള്‍

--- they missed me


9 Comments:

 • At 4:20 AM, Blogger ശ്രീജിത്ത്‌ കെ said…

  ചിത്രങ്ങള്‍ കണ്ടിട്ട് സങ്കടമാകുന്നു. ഈ പോസ്റ്റ് വേണമായിരുന്നോ പല്ലീ?

   
 • At 12:30 AM, Blogger പല്ലി said…

  നേര്‍കാഴ്ചകള്‍ അല്ലേ,എല്ലാരും മനസിലാക്കട്ടെ
  സ്ത്യമേവ ജയതേ

   
 • At 10:52 PM, Blogger ചന്ത്രക്കാറന്‍ said…

  ശരിയാണ്‌ ശ്രീജിത്ത്‌, കണ്ടാല്‍ സങ്കടം വരും. പക്ഷേ സങ്കടം വരുന്നതും കാണണമല്ലോ...

  രണ്ടാം ലോകമഹായുദ്ധ്ത്തിന്റെ -ഓഷ്‌വിറ്റ്സിന്റെയും മറ്റു കോണ്‍സന്‌ട്രേഷന്‍ ക്യാമ്പുകളുടെയും ജൂതവിരോധത്തിന്റെയും - കുറ്റബോധം മാനവരാശിക്കിനിയും ആവശ്യമുണ്ടോ?

  ദൈവമേ... ഇവറ്റകള്‍ക്കുവേണ്ടിയായിരുന്നല്ലോ ലോകം മുഴുവന്‍ ഹിറ്റ്‌ലറോട്‌ പൊരുതിയത്‌...

  ഹിറ്റ്‌ലര്‍ സത്യമായും ഒരു മഹാനായിരുന്നിരിക്കണം!

   
 • At 11:00 PM, Blogger ദില്‍ബാസുരന്‍ said…

  ചന്ത്രക്കാരാ,

  ഇവര്‍ ചെയ്യുന്നത് ഹിറ്റ്ലര്‍ ചെയ്തതില്‍ നിന്ന് എത്ര മാത്രം വ്യത്യസ്തമാണ്? പക്ഷേ അത് ഹിറ്റ്ലര്‍ ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. മരിക്കുന്നത് ജൂതനായാലും അറബിയായാലും ഏത് ലവനായാലും മനുഷ്യനാണ്.

  ചരിത്രത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന ഏറ്റവും വലിയ പാഠം നമ്മള്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണെന്ന് പറഞ്ഞതാരായിരുന്നു? ബെഞ്ചമിന്‍ ഡിസ്രയേലി?

   
 • At 11:05 PM, Blogger വല്യമ്മായി said…

  ഈ കാഴ്ചകള്‍ കാണാതിരുന്നാല്‍ അതു സത്യത്തിന് നേരെ കണ്ണടക്കുകയല്ലേ

   
 • At 3:47 AM, Blogger പാര്‍വതി said…

  കണ്ണ് നിറഞ്ഞു..ഈ പാപമൊക്കെ ഞാനുള്‍പെടുന്ന മനുഷ്യരാശി എവിടെ കൊണ്ട് കഴുകികളയും,ഒരു പ്രായശ്ചിത്തവും ഇതിന് പരിഹാരമാവില്ല.

  -പാര്‍വതി.

   
 • At 5:59 AM, Anonymous അബു said…

  ചന്ത്രക്കാരാ..അരുത്‌. അറിയാതെ പോലും ‘ഹിറ്റ്ലര്‍ മഹാനാണ്..ഇസ്രായേലികള്‍ മോശം‘ എന്നൊന്നും വിചാരിച്ചുപോകരുത്‌. ഒരാള്‍ 51 ശതമാനം ചെറ്റത്തരം ചെയ്യുകയും എതിരാളി 49 ശതമാനം ചെറ്റത്തരം ചെയ്യുകയും ചെയ്യുന്നു എന്നു വിചാരിക്കുക. കൂടുതല്‍ ചെയ്യുന്നവനെ ചീത്തവിളിക്കുന്നതില്‍ തെറ്റില്ല. പക്ഷേ കുറവു ചെയ്യുന്നവനെ നാം പിന്തുണക്കരുത്‌. ഹിസ്‍ബുള്ളകളുടെ ബോംബു വീഴുമ്പോഴും ശരീരം ഏതാണ്ട്‌ ഇതുപോലെയൊക്കെയാണ് ചിതറുന്നത്‌. ഇസ്രായേലിലെ ഹൈഫ നഗരത്തിലെ മേയര്‍..തികഞ്ഞ ഇടതുപക്ഷവാദിയായ യോന യാഹവ്‌...ഹിസ്‍ബുള്ളയുടെ എല്ലാ കേന്ദ്രങ്ങളും തകര്‍ക്കപ്പെടുന്നതു വരെ ആക്രമണം തുടരുകയാണു വേണ്ടതെന്നു വാദിച്ചതും തനി അറബ്‌ വംശജരായ നഗര‍വാസികള്‍ അതിനെ പിന്തുണച്ചതും വായിച്ചിരുന്നോ? സാദ്ധ്യതയില്ല. യുദ്ധമുഖത്തു നില്‍ക്കുന്നവര്‍ക്കേ അതിന്‍റെ ബുദ്ധിമുട്ടറിയൂ. നമുക്ക്‌ നിഷ്പക്ഷരാവാന്‍ വളരെ ബുദ്ധിമുട്ടാണു താനും.

   
 • At 12:58 AM, Blogger ചന്ത്രക്കാറന്‍ said…

  അബുവിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. mine was just a reactive response. ഒരിക്കലും ഹിറ്റ്ലറെ പിന്തുണക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍പോലുമാകില്ല.

  പക്ഷേ ഗറില്ലാപോരാളികളോട്‌ പാരമ്പര്യയുദ്ധമുറ ആരും ഉപയോഗിക്കാറില്ല. കാശ്മീര്‍ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കാശ്മീര്‍ ബോംബുചെയ്യുന്നതുപോലെയാണ്‌ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ലെബനണ്‍ ബോംബുചെയ്യുന്നത്‌. ഹിറ്റ്ലര്‍പോലും ഇതു ചെയ്തിട്ടുണ്ടൊയെന്ന് സംശയമാണ്‌.

  യൂറോപ്പിന്റെ ആട്ടിപ്പിടുത്തത്തിലും രണ്ടു ലോകമഹായുദ്ധങ്ങളിലുംപെട്ടുവലഞ്ഞ ജൂതജനതയോട്‌ അന്താരാഷ്ട്രസമൂഹം കാണിച്ച സഹതാപത്തിനെ എല്ലായ്പ്പോഴുമെന്നപോലെ അവര്‍ മുതലെടുക്കുകമാത്രമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ റഷ്യ, അന്നത്തെ സോവിയറ്റ്‌ യൂണിയന്‍, ഹിറ്റ്ലര്‍ക്കെതിരെ നിലപാടെടുത്തില്ലായിരുന്നെങ്കില്‍ ജൂതനെന്നൊരു വംശംതന്നെ ഭൂമുഖത്തുണ്ടാവുമായിരുന്നില്ല. രണ്ടുലക്ഷം പട്ടാളക്കാരാണ്‌ വല്ലവന്റെയും യുദ്ധം നയിച്ച റഷ്യക്ക്‌ നഷ്ടപ്പെട്ടത്‌, സ്റ്റാലിന്റെ മകന്‍ യാക്കോവടക്കം. മകനെ വച്ചു വിലപേശിയ ഹിറ്റ്ലര്‍ക്ക്‌ സ്റ്റാലിന്‍ വഴങ്ങാതായപ്പോള്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ യാക്കോവിനെ വെടിവച്ചുകൊല്ലുകയായിരുന്നു. ആ സോവിയറ്റ്‌യൂണിയനോട്‌ പിന്നീടുള്ള ഇസ്രായേലിന്റെ സമീപനം എന്തായിരുന്നുവെന്ന് ഒന്നോര്‍ത്തുനോക്കൂ.

  ജൂതനുവേണ്ടി മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതും മറ്റുള്ളവര്‍ക്കുവേണ്ടി ജൂതന്‍ നഷ്ടപ്പെടുത്തിയതുമായി ഒന്നു താരതമ്യംചെയ്തുനോക്കുക.

  തീര്‍ച്ചയായും ഞാനൊരു ജൂതവിരോധിയല്ല - ഇസ്രായേലെന്നത്‌ ജൂതന്റെ പര്യായമല്ലെങ്കില്‍ മാത്രം. മാനവരാശിയുടെ നിഷ്കളങ്കമായ കുറ്റബോധത്തെ capitalize ചെയ്യാന്‍ ഇനിയും ആരെയും അനുവദിച്ചുകൂടാ.

   
 • At 6:15 AM, Blogger കൈപ്പള്ളി said…

  സംസ്കാരമുള്ള ധേശക്കാര്‍ തെറ്റ ചെയുന്നവനെ ശിക്ഷിക്കുന്നു. മറ്റു ചിലര്‍ തെറ്റു ചെയ്യുന്നവരെ മറ്റൊരു തെറ്റു കോണ്ടു പ്രതികാരം ചെയുന്നു. പ്രാകൃത മനുഷ്യരുടെ മനോഭവമാണു് ഒരു തെറ്റിനെ മറ്റോരു തെറ്റുകോണ്ടു ഞ്യയീകരിക്കുന്നതു്.

  നീതിപാലനം പകപോക്കല്ല. അതു മനസിലക്കാന്‍ ഇനിയും ഒരു നൂറു വര്ഷം വേണം.

   

Post a Comment

<< Home