അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Tuesday, August 22, 2006

പി.ജെ.ജോസഫ് വീണ്ടും.............

ഇദേഹത്തിനു കഷ്ടകാലമാണോ?
അതൊ സ്വയം വരുത്തി വയ്കുന്നതൊ?
മൈത്രീ വിവാദം--
വിമാനത്തില്‍ പീഡനം--
അതൊ ഇദേഹം പറയുന്നപോലെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളും,തനിക്കെതിരെ പരാജയപ്പെട്ട ആളും കൂടി ചെയ്യുന്ന പാരയാണൊ?
എനിക്കും അങ്ങനെ തോന്നുന്നു.
ആരായാലും സത്യം അല്ലെങ്കില്‍
എന്തിനു............
ഇത്രയും നാളും പൊതുപ്രവര്‍ത്തന രംഗത്തു.....
കലാരംഗത്തു......
പലപല അവസരങ്ങള്‍ ലഭിച്ചിട്ടും
വിമാനത്തിലെ ഒരു മിനിട്ടു വെളിച്ചമില്ലാത്ത അവസരം
കാമം തീര്‍ക്കാനായി
അതിനു കണ്ണും,മൂക്കുമില്ലെങ്കിലും
അത്രക്കു അടക്കമില്ലാത്തവനാണൊ.................?
ഇതുവരെ തോന്നിയിട്ടില്ല
എനിക്കു
നിങ്ങള്‍ക്കൊ?
എന്തൊ ചീഞ്ഞു നാറുന്നപോലെ
അവരെന്തിനാണു മുഖം മറച്ചു പരാതി പറയുന്നതു.........
നളിനി നൈറ്റൊയെ പോലെ ധീരയായി
നമ്മള്‍ക്കും മനസിലാക്കാം
എന്തെ...........
എന്തൊ പോലെ
ഒരു അസ്വഭാവികത...
കാത്തിരിക്കാം അല്ലെ?

9 Comments:

 • At 2:40 AM, Blogger കൈത്തിരി said…

  അങ്ങോരാ “പച്ച പനം തത്തേ...” പാടിയപ്പഴേ ഞാന്‍ വിചാരിച്ചതാ ഇങ്ങോരെ ആരേലും പണീമെന്ന്.. മര്യാദക്ക് ആ ജൈവ കൃഷീം കൊണ്ടിരുന്നാല്‍ പോരാരുന്നാ...

   
 • At 2:58 AM, Blogger കിരണ്‍ തോമസ് said…

  ഉമ്മന്‍ ചാണ്ടിയും പി.ടി, തോമസ്സും മൌനം പാലിക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉയരുന്നൂ. ഏതായാലും പ്രശ്നം അന്വേഷിക്കണമെന്ന് ജോസഫ്‌ മുഖ്യമന്ത്രിയോട്‌ അങ്ങോട്ടവിശ്യപ്പെട്ടിരിക്കുകയാണ്‌. അന്വേഷണം നടക്കട്ടേ. പിന്നെ കൂടുതല്‍ വായനക്ക്‌
  http://sify.com/malayalam/

   
 • At 3:13 AM, Blogger ഉണ്ണിക്കണ്ണൻ‌ said…

  അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവർക്ക് ഇതൊരു കെട്ടിച്ചമച്ച കഥയായല്ലാതെ കാണാൻ കഴിയില്ലെന്നു എനിക്കു തോന്നുന്നു.

  മുഖ്യമന്ത്രി നിഷ്പക്ഷമായ ഒരു തീരുമാനം എടുക്കുമെന്നു തന്നെ കരുതാം.

   
 • At 3:17 AM, Blogger കുട്ടന്മേനൊന്‍::KM said…

  എന്തൊക്കെയായാലും ഉദ്യോഗസ്ഥന്മാരുടെ തിരക്കഥക്ക് ഭരണപക്ഷത്തിന്റെ ക്യാമറ. ആരായാലും മാറ്റമില്ലാതെ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു... അങ്ങനെ പല ചിത്രങ്ങളും മണിച്ചിത്രത്താഴിട്ട് പൂട്ടി സെക്രട്ടറിയേറ്റെന്ന മഹാസാഗരത്തില്‍ അന്തിയുറങ്ങട്ടെ. ജനം അതൂകണ്ട് കിട്ടാവുന്ന തെങ്ങിന്‍ തോപ്പിലൊക്കെ റമ്മി കളിച്ച് രസിക്കട്ടെ. സൌകര്യം കിട്ടുമ്പൊള്‍ പോലീസുകാര്‍ അവരുടെ പിന്നാലെ കുടവയറുകുറക്കാന്‍ ഓടിക്കളിക്കട്ടേ.നമുക്കെന്തിന് സ്മാര്‍ട്സിറ്റി ? നമുക്കെന്തിന് സ്വാശ്രയം ?

   
 • At 3:45 AM, Blogger അത്തിക്കുര്‍ശി said…

  മാധ്യമങ്ങള്‍ക്കാഘൊഷിക്കാന്‍ മറ്റൊരു വിഷയം കൂടി.

  ഇതു ഏതടവാണ്‌?

  കുടുംബവും മക്കളും ഉള്ളതല്ലേ അദ്ദേഹത്തിനും! ആര്‍ക്കും അരെപ്പറ്റിയും എന്തും പറയാനും ആരോപിക്കാനുമണല്ലൊ നമുക്ക്‌ സ്വാതന്ത്ര്യം..

  അവിശ്വസനീയമായ "ആരോ പണം"

   
 • At 4:09 AM, Blogger പല്ലി said…

  ഇതാ ഇപ്പോഴൊരു ഫ്ലഷ് ന്യുസ് ഏഷ്യാനെറ്റില്‍
  ചിലപ്പോള്‍ എന്‍ വിരലുകള്‍ യുവതിയുടെ ദേഹത്തു സ്പര്‍ശിച്ചിട്ടുണ്ടാകാമെന്നു--മനപ്പൂര്‍വ്വമല്ലാതെ.
  എന്തൊ?
  തെറ്റുകയാണൊ
  നമ്മുടെ കണക്കുകള്‍
  കാത്തിരിക്കാം
  അല്ലെ?
  സത്യമേവ ജയതേ

   
 • At 4:28 AM, Blogger കുട്ടന്മേനൊന്‍::KM said…

  എവിടെയൊക്കെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. തീയില്ലാതെ പുകയുണ്ടാവില്ലല്ലൊ.. പി.ടി.ചാക്കൊയുടെ പ്രേതം ജോസഫിനെ പിടികൂടുമൊ ?

   
 • At 5:33 AM, Anonymous Anonymous said…

  ഇതെന്താ നമ്മുടെ നാട്ടില്‍ ഇങ്ങനെ?

   
 • At 9:28 AM, Blogger മനാസ്‌ കുന്നില്‍ said…

  'നീല'മന്ത്രിക്ക്‌ പറ്റുമെങ്കില്‍ ഔസെപ്പിനു പറ്റൂലെ?

   

Post a Comment

<< Home