അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Monday, September 11, 2006

കരുണാകരനും,മകനും ഇനി എന്‍.സി.പി.യിലേക്കു...അതിനുശേഷം....?

ഡി.ഐ.സി. ലയിക്കാന്‍ പോകുന്നു എന്‍.സി.പി യില്‍.കരുണാകരന്റെ സേവനം മഹത്ത്‍ായ ഇന്ത്യ മഹാരാജ്യത്തിനുവേണ്ടി ദേശീയതലത്തില്‍ ആവശ്യം ഉണ്ടത്രെ.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങള്‍ക്കും അച്ചന്റെയും,മകന്റെയും പ്രവര്‍ത്തനം കണ്ടു ബോധിച്ചതാണു.ഇനി ഇന്ത്യാമഹാരാജ്യം മൊത്തത്തില്‍ നന്നാക്കണമത്രെ.
.............എന്തൊരു അവശ്യസര്‍വ്വീസ്.................................
എന്‍.സി.പി വഴി ഇടതുമുന്നണിയിലും എത്താന്‍ പോകുന്നത്രെ.
ഇതിനു സി.പി.ഐ.[എം] ലെ പ്രബലരായവരുടെ പിന്തുണയും കൂടെയുണ്ടത്രെ.
കാത്തിരുന്നു കാണാം അല്ലെ.........?
പക്ഷെ കേരളത്തിലെ ഇടതുവലതുപക്ഷം ഗണത്തില്‍ പെട്ടതോ,അല്ലാത്തതുമായ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇവരെ മടുത്തു എന്ന സത്യം ഇവരെ ചുമന്നു നാടക്ക്‍ാന്‍ ആഗ്രഹിക്കുന്ന നേതാക്കന്മാര്‍ മനസിലാക്കുന്നതല്ലേ സാമാന്യബുദ്ധി.
ജനശക്തിക്കു ഇതു ഒരു ന്യൂസേ അല്ലേ?.......................
ഇടതുപക്ഷം എന്തു പറയും...
ജനങ്ങള്‍ ഇവര്‍ക്കുള്ള മറുപടി നേരത്തെ കാണിച്ചുകൊടുത്തതാണു.
ഇനി രാഷ്ട്രീയനേതാക്കന്മാര്‍ എന്തു ചെയ്യും എന്നു കാണാം.
എന്തായാലും ജനങ്ങളുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തീരുമാനമായിരിക്കും എന്നു വിശ്വസിക്കാം

4 Comments:

 • At 11:31 PM, Blogger കുഞ്ഞിരാമന്‍ said…

  രാജനെയും ഈച്ച്രരവാരിയരെയും സി.പി.എം.മറക്കാതിരുന്നെങ്കില്‍..........

   
 • At 6:53 AM, Blogger ശ്രീജിത്ത്‌ കെ said…

  അവര്‍ക്കും ജീവിക്കേണ്ടേ മാഷേ? ഇടതിലും വലതിനും വേണ്ട, എവിടെയെങ്കിലും പോയി ഒട്ടി കഞ്ഞി കുടിക്കാനുള്ള വക നോക്കുമ്പോള്‍ നമ്മള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നത് മോശമല്ലേ. ഒന്നുമില്ലേലും വല്ലപ്പോഴും നാല് തമാശ പറഞ്ഞ് ചിരിപ്പിക്കുന്നവരാണെന്നുള്ള വിചാരമെങ്കിലും വേണ്ടതായിരുന്നു.

   
 • At 10:59 PM, Blogger KANNURAN - കണ്ണൂരാന്‍ said…

  കരുവേട്ടനും ജീവിച്ചു പോട്ടെ?????

   
 • At 12:57 AM, Blogger കലേഷ്‌ കുമാര്‍ said…

  അച്ഛന്‍ കാലപുരി പൂകുന്നതിന് മുന്‍പ് ഗതികിട്ടാ‍തെ അലയുന്ന മകനെ നന്നായി ഒന്ന് “പ്ലേസ്” ചെയ്യുന്നതില്‍ എന്താ തെറ്റ്?

   

Post a Comment

<< Home